Monday, February 21, 2011

ONV Kurupp - The Legendry Poet Of Malayalam

ONV Kurup


A poet, who, with more than his imaginative skills, created poetic expressions that often dealt with the very land he belonged to, events, people and situations he experienced. Prof. O. N. V. Kurup was born on May 27, 1931 at Chavara, in Kollam District, where he also spent his school days. Mr. Kurup did his college education at the S. N. College, Kollam and University College, Thiruvananthapuram for his graduation in Economics and masters programme in Malayalam respectively. Even though Mr. Kurup lost his father at the age of eight, he was fortunate to learn the basics of Malayalam and Sanskrit from him.

His first major effort in poetry began during his school days, which also saw his first published poem Munnottu (Forward) in 1946, penned in the backdrop of his patriotic feelings. As a child, Mr. Kurup used to read the epic Adhyatma Ramayanam, every evening, during the month of Karkkitakam. The poetic aspects of the epic, its style and presentation further strengthened Mr. Kurup?s ability to express and experiment with his chosen subjects, later in his career as a poet.

Reckoned as one of the best in the poetic world inside and outside Kerala, Mr. Kurup in his professional stint as a teacher, started off with the Maharaja?s College in Kochi, as lecturer in 1957. Later this poet genius, as a teacher, inspired the campuses of University College, Thiruvananthapuram; Arts and Science College, Kozhikode and Government Brennun College, Thalasseri. Mr. Kurup also served as the Head of the Department at the Government Women's College in Thiruvananthapuram. Before his retirement from teaching service in 1986, he was visiting Professor of Calicut University for one year.

Prof. O. N. V. Kurup and his perception of poetry as an art and an expression with a purpose, invariably dealt with the actions, thought process, drawbacks, limits, state of affairs and all that could be experienced through the five senses and Mother Earth. To Mr. Kurup, a poem ultimately becomes a passionate wish for a common cause, or a means to unite hearts with showers of love and compassion. Still, on a different plane, according to Mr. Kurup, poems can be an outpour of feelings, weighed down by loss, despair and helplessness. All these, are common phenomenon, which plays its part in the drama that unfolds as life, everywhere.

Romanticism and poetry share a bond that is as old as poetry and poets. And for Mr. Kurup, the inclination to nurture and maintain romantic elements in many of his poems seems to be like his second nature. His first poetry collection was Porutunna Soundaryam in 1949. Mr. Kurup has also come up with a book titled - Dahikunna Panapatram (The Thirsty Chalice), featuring a collection of his poems from 1946 to 1956. Some of his poetic works in Malayalam that have touched the heart and soul of thousands and became subjects of veritable entertainment and source of inspiration include, Marubhumi, Nilakkannukal, Mayilppili, Oru Tulli Velicham, Agni Salabhangal, Aksharam, Karutta pakshiyude pattu, Uppu, Bhumikku Oru Charamagitam, Sarngakappakshikal, Mrgaya, Tonniaksharangal, Aparahnam and Ujjayini. He has also written a collection of poems for children, called Valapottukal.

Mr. Kurup?s contribution in the literary domain of Kerala is widely appreciated for his excellence in poetry. But to his credit, he has a handful of works in prose. And this includes titles like Kavitayile Samantara Rekhakal, Kavitayile Pratisandhikal, Ezhuthachan - Oru Padanam, Patheyam, Kalpanikam, Pushkin - Swatantrya Bodhatinte Durantagatha.

Making a difference to traditional pursuits of a poet, Mr. O. N. V. Kurup and his lyrical wonders soon began casting a strong impression in the Malayalam films and dramas. He is a music enthusiast, and this personal trait too worked towards the successful creation of a string of memorable Malayalam film songs, most of them, melodies with a distinctive touch of Mr. Kurup. He still relishes writing evergreen lyrics for film songs.

As a poet, who has made a mark of his own in the literary world of Kerala as well as outside Kerala, Mr. Kurup?s stature as a poet of eminence and also as an accomplished academician, made him associate with many national and international programmes. Some of these were his visit to USSR as member of an Indian Writers Delegation to participate in the 150th birth anniversary of Tolstoy, Represented India in the Struga Poetry Festival, Yugoslavia (1987), Presented poems on Beethoven and Mozart in the Department of German, Bonn University, Indian delegate to the CISAC World Conference held in Berlin (1998) and Fellow of the Kerala Sahitya Academy in 1999. Among the responsibilities that came his way so far, he was member of the Executive Board of the Sahitya Akademi, New Delhi from 1982 to 1986, and currently serves as the Chairman of Kerala Kalamandalam.

Accolades and recognitions has been part of his life ever since Mr. Kurup struck an everlasting chord of love with poetry. Agni Salabhangal the poetic work by Mr. Kurup was awarded the Kerala Sahitya Academy Award in 1971. He was also awarded with the Kendra Sahitya Academy Award in 1975 for his poem Aksharam. A noted poetic work of Mr. Kurup titled Uppu won the Soviet Land Nehru Award in 1981 and also the Vayalar Rama Varma Award in 1982.

He has also won the Kerala State film awards twelve times, for the best lyricist. But the pinnacle of recognitions bestowed on Mr. Kurup till date, remains the coveted national award Padmashri, which he received in1998.

The septuagenarian poet is without doubt the few among his contemporaries, who continues his poetic pursuits with an undying fervor. And in the process, Mr. O. N. V. Kurup remains as one of the highly respected and accomplished poets of modern Kerala.



ഒ എന്‍ വി ജ്ഞാനപീഠമേറുമ്പോള്‍
വൈലോപ്പിള്ളിക്ക് ലഭിക്കേണ്ട ജ്ഞാനപീഠ പുരസ്‌കാരം തല്‍സ്ഥാനത്തുനിന്ന് ഒ എന്‍ വി കുറുപ്പ് സ്വീകരിക്കുന്നു. എന്നാല്‍ ചങ്ങമ്പുഴയ്ക്കു ലഭിക്കേണ്ട പുരസ്‌കാരം തല്‍സ്ഥാനത്തുനിന്ന് ഒ എന്‍ വിക്ക് സ്വീകരിക്കാനാവില്ല. കാരണം വൈലോപ്പിള്ളിക്കവിതയോടാണ് ഒ എന്‍ വി കവിതയ്ക്കു ഇഴയടുപ്പം. കാവ്യശൈലിയിലെ ചില ബാഹ്യസാദൃശ്യങ്ങള്‍ കണ്ടിട്ടാണ് പ്രഫ. എം കൃഷ്ണന്‍ നായര്‍ ഒ എന്‍ വി, വയലാര്‍, പി ഭാസ്‌കരന്‍ എന്നിവരെ ചങ്ങമ്പുഴയുടെ മാറ്റൊലി കവികള്‍ എന്ന് വിമര്‍ശിച്ചത്. (ആധുനിക മലയാള കവിത എന്ന കൃതിയില്‍). പ്രഫ. എം കൃഷ്ണന്‍ നായരുടെ വിമര്‍ശനത്തിന് പ്രഫ. മുണ്ടശ്ശേരി മറുപടി നല്‍കിയിട്ടുണ്ട്. ''സുപ്രശസ്ത കവികളിലൊരാളായ ഒ എന്‍ വിയെ ഇടപ്പള്ളിപ്പാരമ്പര്യത്തില്‍ നിന്ന് കൊളുത്തിയ ഒരു പന്തം മാത്രമായി കണക്കാക്കാമോ? കണക്കാക്കുന്നവരുണ്ടെങ്കില്‍ അവര്‍ ശബ്ദകോശത്തിന്റെ കൊട്ടത്താപ്പിന്മേല്‍ കവിതയെ അളന്നുമുറിക്കുന്നവരാണ്.'' (ആമുഖം - ദാഹിക്കുന്ന പാനപാത്രം). പ്രഫ. എം കൃഷ്ണന്‍ നായരുടെ നിരീക്ഷണം ഇപ്പോഴും ചിലര്‍ ഏറ്റുപിടിച്ചുകൊണ്ട് നടക്കുന്നത് രസകരമായിരിക്കുന്നു. എന്നാല്‍ ചങ്ങമ്പുഴയില്‍ നിന്നുള്ള ഒ എന്‍ വി കവിതയുടെ മാറ്റം 1955 ല്‍ തന്നെ മുണ്ടശ്ശേരി ചൂണ്ടിക്കാണിച്ചിരുന്നു, ആഭിജാത്യത്തിന്റെ പിടിയില്‍നിന്നും മലയാളകവിത പിടിവിട്ടും ജീനകീയ കവിതയുടെ രൂപഭാവങ്ങള്‍ തികച്ചും കൈവരിച്ചത് ചങ്ങമ്പുഴയിലല്ല ഒ എന്‍ വി പ്രതിനിധാനം  ചെയ്യുന്ന പുരോഗമന കവിതയിലൂടെയാണ്. ''ശീലിലെന്നല്ല ശൈലിയിലും കവി ജീവിതത്തിന്റെ ആ പ്രാകൃത നിലവാരത്തിലേയ്ക്കിറങ്ങുകയോ? ഒ എന്‍ വിയുടെ നേര്‍ക്കൊരു ചോദ്യമാണ്-ചങ്ങമ്പുഴ പോലും ചോദിച്ചേക്കാവുന്ന ഒരു ചോദ്യം. ആ ചോദ്യം ചോദിക്കേണ്ടിവരുന്നിടത്തു വെച്ചാണ് ഒ എന്‍ വി ചങ്ങമ്പുഴയെക്കാളും യാഥാര്‍ഥ്യവാദിയായിരിക്കുന്നു എന്ന് ഞാന്‍ പറയുക.'' (മുണ്ടശ്ശേരി) 24-ാമത്തെ വയസില്‍ ഒരു പുരുഷായുസുകൊണ്ടു എഴുതാവുന്ന കവിതകള്‍ എഴുതിക്കഴിഞ്ഞ ഒ എന്‍ വിയെകുറിച്ചാണ് മുണ്ടശ്ശേരി എഴുതുന്നത്. ചങ്ങമ്പുഴയുടെ അദൈ്വതമായ ഭാവസ്പന്ദിതവിദ്യുന്മേഖലയായ കാല്പനികതയല്ല ഒ എന്‍ വിയുടെ കാവ്യലോകമെന്നും അത് ദൈനംദിന ജീവിതാവിഷ്‌കാരം കൊണ്ടു റിയലിസ്റ്റിക് സ്വഭാവമാര്‍ന്നതാണെന്നും മുണ്ടശ്ശേരി പറയുമ്പോള്‍ അതിനെ ഒ എന്‍ വിയുടെ ആദ്യകാല കവിതകള്‍ നൂറു ശതമാനവും സാധൂകരിക്കുന്നുണ്ട്. അതുകൊണ്ടാണ് ചങ്ങമ്പുഴ പുരസ്‌കാരം തന്റെ കാവ്യജീവിതത്തിലെ ആദ്യ പുരസ്‌കാരമായി ഏറ്റുവാങ്ങിയ ഒ എന്‍ വി ചങ്ങമ്പുഴയ്ക്കു ലഭിക്കേണ്ടിയിരുന്ന ജ്ഞാപീഠം (അന്ന് ജ്ഞാനപീഠ പുരസ്‌കാരം ഇല്ലാതിരുന്നെങ്കിലും) ഒ എന്‍ വിക്ക് വാങ്ങാന്‍ കഴിയുമായിരുന്നില്ല എന്ന് പറഞ്ഞത്. എന്നാല്‍ വൈലോപ്പിള്ളിക്കു ലഭിക്കാതെപോയ ജ്ഞാനപീഠ പുരസ്‌കാരം ഒ എന്‍ വിക്കു ലഭിക്കുമ്പോള്‍ വൈലോപ്പിള്ളിയെ നാം ഓര്‍മിച്ചുപോകുന്നു. ഒ എന്‍ വിയെ ആരും വൈലോപ്പിള്ളിയുടെ അനുകര്‍ത്താവെന്നോ മാറ്റൊലി കവിതയെന്നോ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഇവരുടെയും കാവ്യലോകങ്ങള്‍ പങ്കുവെയ്ക്കുന്ന സാംസ്‌കാരികതലങ്ങള്‍ പരസ്പരപൂരകമാണ്.
കാര്‍ഷിക ഗ്രാമത്തില്‍നിന്ന് 
ഇരുവരുടെയും തുടക്കം ഗ്രാമത്തില്‍ നിന്നാണ്. ''ഞാന്‍ കേരളത്തിലൊരു നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്നതാണ് എന്റെ കവിതകളുടെ ഏറ്റവും വലിയ ഭാഗ്യം എന്നു തോന്നുന്നു-അന്ന് ഇളംപ്രായത്തില്‍ ഞാന്‍ കണ്ട നാട്ടിന്‍പുറം നാള്‍തോറും നിറങ്ങളുടെയും നാദങ്ങളുടെയും ഗന്ധങ്ങളുടെയും നവംനവങ്ങളായ അത്ഭുതങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന, അമ്മയെപ്പോലെ സ്‌നേഹം നിറഞ്ഞ, ഒരു കൊച്ചു ലോകമായിരുന്നു. ഇന്നും അതിന്റെ മധുരസ്മരണകളാണ് എന്റെ കവിതയുടെ ഏറ്റവും ഈടുള്ള കൈമുതല്‍''. (വൈലോപ്പിള്ളി - എന്റെ കവിത - വിത്തും കൈക്കോട്ടും) ഈ വരികള്‍ ഒ എന്‍ വിയുടെ വകയായി എഴുതിയാലും അക്ഷരംപ്രതി ശരിയാകും. അതുകൊണ്ടാണ് തന്നെ കവിയാക്കിയ ഗ്രാമത്തിന് തനിച്ച് ലഭിച്ച ജ്ഞാനപീഠ പുരസ്‌കാരം ഒ എന്‍ വി സമര്‍പ്പിക്കുന്നത്. ഗ്രാമത്തെ മാത്രമല്ല, ഭൂമിയെയും പ്രകൃതിയെയും അമ്മയായി പാടിപ്പുകഴ്ത്തുകയാണ് ഒ എന്‍ വിയും ചെയ്യുന്നത്. തന്റെ കവിതയുടെ ജീവശക്തം നാട്ടിന്‍പുറത്തെ വായ്ത്താരികളും ഈണങ്ങളുമാണെന്ന് ഒ എന്‍ വി പറയുന്നു. ''കരളില്‍ നൃത്തം ചെയ്‌വൂ പൂക്കളുമീണങ്ങളും''. (പൂക്കളും ഈണങ്ങളും എന്ന കവിത) കവിതയില്‍ തന്നെ മുലപ്പാലൂട്ടിയത് വടക്കന്‍പാട്ടുകളാണെന്ന് വൈലോപ്പിള്ളി പറയുന്നു : ''കവിതയില്‍ എന്നെ മുലപ്പാലൂട്ടിയത് വടക്കന്‍പാട്ടാണ്. അന്നെനിക്ക് നാലഞ്ചു വയസുകാണും. നിശബ്ദയാമത്തില്‍ ഒരമ്മൂമ്മയുടെ മധുരകണ്ഠത്തില്‍ നിന്നും വാര്‍ന്നുവീഴുന്ന ആ പാട്ടുകളുടെ ചന്തവും ചുണയുമുള്ള ഈണത്തില്‍ അലിഞ്ഞു, പരമാനന്ദമനുഭവിച്ച് പാതിരാവരെ ഞാന്‍ ഉറങ്ങാതെ കിടക്കാറുണ്ട്. ഇന്നും പുതുമഴക്കാലത്ത് പാടത്തുനിന്ന് അതേ പാട്ടുകള്‍ പാടികേള്‍ക്കുമ്പോള്‍ ഞാന്‍ വീരാഹ്ലാദഭരിതനായി വഴിയരികില്‍ നിന്നു പോകാറുണ്ട്.'' (വൈലോപ്പിള്ളി എന്റെ കവിത). ഒ എന്‍ വിയുടെ കാവ്യസംസ്‌കാരവും നാടന്‍പാട്ടുകളും സംഗീതവുമായിരുന്നു. ഒ എന്‍ വിക്കും പ്രിയപ്പെട്ടതാണ് മുത്തശ്ശി പാടികേള്‍പ്പിച്ച നാടന്‍പാട്ടുകളും നാടോടിക്കഥകളും.
'മുത്തശ്ശി പാടിപഠിപ്പിച്ച പാട്ടുകള്‍
കൊച്ചുകഥകള്‍, പ്പൂച്ചൊല്ലുകളൊക്കെയും
തന്റെ കുഞ്ഞുങ്ങള്‍ നുകരാത്ത ദുഗ്ദ്ധമായ്
നിന്നുവറ്റുമ്പോഴാനെങ്ങു വിങ്ങുന്നുവോ''
(മുക്കുറ്റികള്‍; വെറുതെ)
ഇരുവരുടെയും ജീവിതവീക്ഷണത്തെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നത് പ്രകൃതിയാണ്. പക്ഷേ ജീ ശങ്കരക്കുറുപ്പിനെപ്പോലെ പ്രകൃതിയില്‍ പരമാത്മചൈതന്യം ദര്‍ശിക്കാന്‍ വൈലോപ്പിള്ളിക്കോ ഒ എന്‍ വിക്കോ കഴിയുന്നില്ല. ഇരുവര്‍ക്കും വസ്തുനിഷ്ഠ യാഥാര്‍ഥ്യമാണ് പ്രകൃതി.'' പ്രകൃതിയില്‍ വിശ്വഹൃദയത്തിന്റെ മിടിപ്പും പരമാത്മാവിന്റെ മുഖവും കാണുന്ന പ്രകൃത്യുപാസകരായ കവികളുണ്ട്. എനിക്ക് ആ ദര്‍ശനം നഷ്ടപ്പെട്ടിരിക്കുന്നു. ആ ഹൃദയത്തിലും മുഖത്തും അതിരറ്റ വാത്സല്യവും അന്ധമായ ക്രൂരതയും ഞാന്‍ കാണുന്നു''. (വൈലോപ്പിള്ളി-എന്റെ കവിത). വൈലോപ്പിള്ളിയെപ്പോലെ ഒ എന്‍ വിയും പ്രകൃതിയില്‍ അതിഭൗതികമായ ശക്തിവിശേഷം കാണുന്നില്ല. എന്നാല്‍ അവര്‍ തമ്മില്‍ ഒരു ഭേദമുണ്ട്. ഒ എന്‍ വി പ്രകൃതിയില്‍ അതിരറ്റ വാത്സല്യം അമ്മയുടെ വാത്സല്യം മാത്രമേ കാണുന്നുള്ളൂ. ക്രൂരത കാണുന്നില്ല. ഒ എന്‍ വിക്ക് പ്രകൃതി ഒരു കറുത്ത മാതാവല്ല. എന്നാല്‍ 'കണ്ണീര്‍പ്പാടം' എന്ന കവിതയില്‍ വൈലോപ്പിള്ളി ഗ്രാമദേവതയുടെ ദൗദ്രഭാവത്തെ ആവിഷ്‌കരിക്കുന്നുണ്ട്. പ്രകൃതിയോടുള്ള മതനിരപേക്ഷവും ഭൗതികവാദപരമായ സമീപനം വൈലോപ്പിള്ളിയിലും ഒ എന്‍ വിയിലും അമ്മ ദൈവാരാധനയുടെ സ്വാധീനത്തെ പ്രതിരോധിക്കുന്നു. തന്റെ കവിതകളിലൂടനീളം മാതൃബിംബങ്ങള്‍ വാരിവിതറുന്ന ഒ എന്‍ വിയില്‍ ദേവീ സങ്കല്‍പമോ ഭഗവതി സങ്കല്പമോ കാണുന്നില്ല; അതുപോലെ വൈലോപ്പിള്ളിയിലും.
കൊയ്ത്തുപാടത്തുനിന്ന് 
'കന്നിക്കൊയ്ത്തു' പാടത്ത് നിന്നാണ് വൈലോപ്പിള്ളിയുടെ തുടക്കം. മരണം ജീവിതമാകുന്ന നെല്‍ക്കറ്റകള്‍ കൊയ്‌തെടുത്താലും അതിന്റെ ചുവട്ടില്‍ വീണ്ടും പുതുജീവിതങ്ങളുടെ ഞാറുകള്‍ മുളച്ചു പൊന്തുന്നു എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ജീവിതത്തിന്റെ അനുസ്യുതിയെക്കുറിച്ച് വൈലോപ്പിള്ളി പാടുന്നത്. കര്‍ഷകത്തൊഴിലാളികളാണ് പാരിന്റെ പാദം-അടിത്തറ-പണിയുന്നത് എന്ന് 'പടയാളികള്‍' എന്ന കവിതയില്‍ പറയുന്നു. അവരാണ് യാഥാര്‍ഥ സാഹിത്യകാരന്മാരും സാഹിത്യവിഷയമായ ജീവിതവും നാടന്‍ ഈണങ്ങളും സംസ്‌കാരവും നിര്‍മിക്കുന്നവര്‍. (പോകപോകടോനീ) കവിയല്ല പ്രാകൃതനാണ് സാഹിത്യകാരന്‍. (കുടിയൊഴിക്കല്‍) എന്ന് തന്‍ പോരിമകാണിക്കുന്ന കവിയെ വൈലോപ്പിള്ളി ഭര്‍സിക്കുന്നു. ഒ എന്‍ വിയും കാവ്യജീവിതം ആരംഭിക്കുന്നത് വയലേലകളില്‍ നിന്നാണ്, കൊ
യ്ത്തുകാരില്‍ നിന്നാണ്.
'പണിചെയ്യും ജനതതിതന്‍ പൊതുമുതലാണക്കാണും
പവിഴക്കനിക്കുലകള്‍ നെല്‍കതിരുകള്‍!
പശിതീര്‍ക്കാന്‍ നാടിന്റെ പശിതീര്‍ക്കാനങ്ങനെ
പണി ചെയ്തു വിള കൊയ്തു പ്രാകൃതന്മാര്‍!
(അരിവാളും രാക്കുയിലും)
കര്‍ഷകത്തൊഴിലാളികളെ പാടിപ്പുകഴ്ത്തിക്കൊണ്ടാണ് രണ്ടു പേരും കാവ്യജീവിതം ആരംഭിക്കുന്നത്. വൈലോപ്പിള്ളിയുടെ കണിക്കൊയ്ത്തിലെ കൊയ്ത്തുകാര്‍ വര്‍ഗബോധമുള്ളവരല്ല, എന്നാല്‍ ഒ എന്‍ വിയുടെ കൊയ്ത്തുകാര്‍ വര്‍ഗബോധമുള്ളവരും പൊരുതുന്ന സൗന്ദര്യങ്ങളുമാണ്. ഇരുവരും കൊയ്ത്തുകാരുടെ ദൈന്യജീവിതത്തോട് കാരുണ്യമുള്ളവരാണ്. 'നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും' എന്ന് ഒ എന്‍ വി പറയുമ്പോള്‍ വയലും കര്‍ഷകത്തൊഴിലാളികളും ഭാവികാലത്തിലും മാറ്റമില്ലാതെ തുടരും എന്ന പരിവര്‍ത്തനരഹിത മനോഭാവമാണ് വൈലോപ്പിള്ളി ആവിഷ്‌കരിക്കുന്നത്.
കരിവള്ളൂരിലും കയ്യൂരിലും നടന്ന കര്‍ഷകസമരങ്ങള്‍ ഒ എന്‍ വിയില്‍ വിപ്ലവബോധം തീഷ്ണമാക്കുമ്പോള്‍ വൈലോപ്പിള്ളിയില്‍ ധര്‍മസങ്കടമുണര്‍ത്തുന്നു. കന്നിക്കൊയ്ത്തിലെ വയല്‍ വരമ്പില്‍ കര്‍ഷകത്തൊഴിലാളികളുടെ ഗായകനായി, ബന്ധുവായി വൈലോപ്പിള്ളി നില്ക്കുന്നു. കുടിയൊഴിയ്ക്കലിലും അവരോട് ആര്‍ദ്രതയുള്ളവനാണ.് എന്നാല്‍ ഒ എന്‍ വിയാകട്ടെ അവരുടെ നാവും വീര്യവുമായി പാട്ടില്‍ പന്തം കൊളുത്തി നില്‍ക്കുകയാണ്. വൈലോപ്പിള്ളിയും ഒ എന്‍ വിയും കര്‍ഷകത്തൊഴിലാളികളെയാണ് വിപ്ലവശക്തികളായി കാണുന്നത്. 'കന്നിപ്പാടത്തും' വയലേലകളിലും അവര്‍ തേടുന്ന ഉടമാവകാശമാണ് അവര്‍ക്ക് വിപ്ലവം. ഒ എന്‍ വി തച്ചുടച്ചു ചിലതുടച്ചു വാര്‍ത്തും സ്ഥിതിസമത്വം വരാന്‍ ആഗ്രഹിക്കുമ്പോള്‍ വൈലോപ്പിള്ളി സ്‌നേഹസുന്ദരപാതയിലൂടെ ലോകസാമൂഹിക ദുര്‍നിയമങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ വിശ്വസംസ്‌കാര പാലകരോട് അപേക്ഷിക്കുന്നു.
ഒ എന്‍ വിയില്‍ സോഷ്യലിസ്റ്റ് കവിതയും കവികളും സ്വാധീനം ചെലുത്തുമ്പോള്‍ (നെരുദ, മയ്‌ക്കോവ്‌സ്‌കി തുടങ്ങിയവര്‍) വൈലോള്ളിയില്‍ റഷ്യയിലെ മഹാപ്രതിഭകള്‍ മാര്‍ഗദര്‍ശികളായിത്തീരുന്നു. ടര്‍ജനീവ്, ടോള്‍സ്റ്റോയി, മയക്കോവ്‌സ്‌കി എന്നിവരുടെ കൃതികള്‍ അനവധി ജന്മങ്ങള്‍ ജീവിക്കുന്നതുപോലെയുള്ള വായനാനുഭവം നല്‍കി എന്ന് വൈലോപ്പിള്ളി പറയുന്നു. (എന്റെ കവിത) ഗോര്‍ക്കി, ഷോളക്കോവ്, വയ്‌ക്കോവ്‌സ്‌ക്കി എന്നിവരുടെ രചനകളിലൂടെ) മുഷ്ടിചുരുട്ടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മനുഷ്യരെ കണ്ടു. റഷ്യ, ചൈന, കൊറിയ തുടങ്ങിയ സോഷ്യലിസ്റ്റ് നാടുകള്‍ ഒ എന്‍ വിക്കു കാവ്യപ്രചോദനം നല്‍കുമ്പോള്‍ സോഷ്യലിസത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ വൈലോപ്പിള്ളിയെയും ആകര്‍ഷിക്കുന്നു. 1940 കളിലെ കമ്മ്യൂണിസത്തിന്റെ അതിപ്രസരം നിറഞ്ഞ അന്തരീക്ഷം തന്റെ കവിതകളിലും പുരോഗമനത്തിന്റെ അരുണിമ അണിയിച്ചതായി വൈലോപ്പിള്ളി എഴുതുന്നു (മകരക്കൊയ്ത്തിന്റെ ആമുഖത്തില്‍).
സൗന്ദര്യബോധം 
പുരോഗമന കവികള്‍ യാഥാര്‍സ്ഥിതികരായ പണ്ഡിതന്മാരില്‍ നിന്നും ഏറ്റുപിടിച്ച വിമര്‍ശനം അവരുടെ കവിതകളില്‍ സൗന്ദര്യമില്ല എന്നതാണ്. എന്നാല്‍ അതിന് മറുപടി നല്‍കിയത് വൈലോപ്പിള്ളിയാണ്. 'മര്‍ത്ത്യസൗന്ദര്യബോധങ്ങള്‍ പെറ്റ മക്കളല്ലീ പുരോഗമനങ്ങള്‍? എന്ന് അദ്ദേഹം അവരുടെ മുഖത്ത് നോക്കി ചോദിച്ചു. അതിന് അദ്ദേഹം വിശദീകരണവും നല്‍കി. ''സൗന്ദര്യബോധമാണ് പുരോഗതിക്ക്-കുതി നല്‍കുന്നത്. സമുദായത്തിലും എവിടെയും അസുന്ദരമായതിനെ കണ്ടറിഞ്ഞ് അതിനെ നീക്കി സുന്ദരമായതിനെ നിര്‍മിക്കാനോ പ്രതിഷ്ഠിക്കാനോ ആണ് പുരോഗാമി ഉത്സാഹിക്കുന്നത്.'' (കുടിയൊഴിപ്പിക്കലിന് നല്‍കുന്ന അടിക്കുറിപ്പ്). അതുകൊണ്ടു സോഷ്യലിസ്റ്റ് വ്യവസ്ഥ സൗന്ദര്യം വിളയുന്ന ഒരു സൗന്ദര്യ വ്യവസ്ഥയായി കുടിയൊഴിക്കലില്‍ വിഭാവന ചെയ്യുന്നു. ആ വ്യവസ്ഥയ്ക്കു വേണ്ടി പോരാടുകയും പാടുകയും ചെയ്യുന്ന പുരോഗമന കവികളെ അദ്ദേഹം വാത്സ്യല്യപൂര്‍വം'പട്ടിണിപ്പാട്ടുകാര്‍' എന്ന് വിളിക്കുന്നു. (വിത്തും കൈക്കോട്ടും എന്ന കവിതാസമാഹാരത്തില്‍). 'മാനവ പ്രശ്‌നങ്ങള്‍ തന്‍ മര്‍മ്മ കോവിതന്‍മാരെ, ഞാനൊരുവെറും സൗന്ദര്യാത്മക കവി മാത്രം' (കവിയും സൗന്ദര്യ ബോധവും) എന്ന് വൈലോപ്പിള്ളി പറഞ്ഞപ്പോള്‍ അദ്ദേഹം പുരോഗമന വിരുദ്ധനായി എന്ന് ചില വിമര്‍ശകര്‍ ആഹ്ലാദിക്കുകയുണ്ടായി. പക്ഷേ, തന്റെ സൗന്ദര്യബോധം കൂരിരുള്‍ ദഹിപ്പിക്കുന്ന ദീപനാളത്തിന്റെ ശോണസുന്ദര മുഖമാണെന്നും തന്റെ സൗന്ദര്യാത്മക കവിതകള്‍ പാടി നൂറ്റാണ്ടുകളായി അജ്ഞതയിലും ദാരിദ്ര്യത്തിലും ആഴ്ന്നു കിടക്കുന്ന ദാസന്മാര്‍ ഒരു വിപ്ലവത്തിലൂടെ 'ശ്രമികോത്തമ ലോകം- തൊഴിലാളി വര്‍ഗ ലോകം നിര്‍മിക്കുമെന്നും ആ കവിതയില്‍ എഴുതിവെച്ചത് വ്യാഖ്യാനിക്കാതെ പോയി.'
ഒ എന്‍ വിക്കും സൗന്ദര്യമെന്നത് 'പൊരുതുന്ന സൗന്ദര്യമാണ്. താന്‍ നിസ്വവര്‍ഗ്ഗത്തിന്റെ പട്ടിണിപ്പാട്ടുകാരനാണെന്ന് ഉച്ചൈസ്തരം വിളിച്ചു പറഞ്ഞുകൊണ്ട് കൃഷി ഭൂമി കൃഷി ചെയ്യുന്നവന് സ്വന്തമാകുന്ന ഒരു സുന്ദര വ്യവസ്ഥയെക്കുറിച്ച് പാടി. കവിതയെ ഭൂമിയുടെ ലാവണ്യസാരമായി കാണുന്ന കവിക്ക് സൗന്ദര്യബോധമെന്നത് പാട്ടില്‍ കത്തിനില്‍ക്കുന്ന തീനാളമാണ്. അഭൗമമായ സൗന്ദര്യ ബോധമാണ് വിപ്ലവം. അത് കുരിരുളിനെ ദഹിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വാക്കില്‍ തീയായി നിന്ന് എരിയുന്നു; മറ്റുള്ളവര്‍ക്കായി സ്വയം കത്തിയെരിയുന്നു.' 'ഞാനൊരു സൗന്ദര്യാത്മക കവി മാത്രം' എന്ന് പറയുന്നതിന് പകരം 'ഞാനഗ്നി'യാണെന്ന് പറയുകയാണ് ഒ എന്‍ വി ചെയ്യുന്നത്.
പൂക്കളുടെ കാമുകന്‍ 
പൂക്കളെ എത്ര സ്‌നേഹിച്ചാലും മതിവരാത്തവരാണ് വൈലോപ്പിള്ളിയും ഒ എന്‍ വിയും. ഭാവി തലമുറയാകുന്ന കായ്കനികളെ പ്രസവിക്കുന്ന മാതാക്കളാണ് പൂക്കള്‍. അതുകൊണ്ട് ഇരുവരും പൂക്കളെ മാതൃബിംബങ്ങളായി കാണുന്നു. വൈലോപ്പിള്ളിയെക്കാള്‍ ഒരു തരം ആസക്തി തന്നെ പൂക്കളോട് ഒ എന്‍ വിക്കുണ്ട്. വൈലോപ്പിള്ളി പൂക്കളെക്കുറിച്ച് മാത്രം പാടുന്ന കവി എന്ന വിമര്‍ശനവും അദ്ദേഹം ഏറ്റുപിടിച്ചിട്ടുണ്ട്. പൂക്കളില്‍ മാതൃത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും സമസ്ത ഭാവങ്ങളും ദര്‍ശിക്കുന്നു. വൈലോപ്പിള്ളി പൂവിനെ കവികളുടെ കൊടിയടയാളമായി കാണുന്നു. ''ഒരുപൂവ്! സാഹിത്യകാരന്മാര്‍ക്ക് ഒരു ചേരിയുണ്ടെങ്കില്‍ പൂവായിരിക്കും അവരുടെ കൊടി. പ്രകൃതിയുടെ പുളകം; പുരാതനമെങ്കിലും എന്നും പുതുമയുള്ളത്, സത്യസൗന്ദര്യങ്ങള്‍ ഒത്തിണങ്ങിയത്; സൗമ്യമെങ്കിലും അനന്തമായ ഫലപരമ്പരയുടെ ശക്തിയുള്ളത്; മറ്റു കൊടികളില്ലാതാകുമ്പോഴും ഇത് നിലനില്‍ക്കും''. ('ഞങ്ങളുടെ കൊടി' എന്ന കവിതയുടെ അടിക്കുറിപ്പ്) ഒ എന്‍ വിക്ക് പൂക്കളോടുള്ള ബന്ധം ഭൂ പുത്രന്‍ എന്ന നിലയിലുള്ള ആങ്ങള്‍ - പെങ്ങള്‍ ബന്ധമാണ്.
'ഭൂമിപെറ്റ പൂങ്കിടാങ്ങള്‍ ഞാ-
നെത്രമേല്‍ സ്‌നേഹിച്ചിട്ടും
സ്‌നേഹിച്ചു തീരാത്തവര്‍.'
മരുമക്കത്തായത്തറവാട്ടില്‍ വംശം നിലനിര്‍ത്തുന്നത് പെങ്ങമാരായതുകൊണ്ട് ആങ്ങളയായ ഒ എന്‍ വി തന്റെ കാവ്യ കുടുംബത്തിലുടനീളം പൂക്കളെ മഹാമാതൃബിംബമായി കൊണ്ടാടുന്നു. ഒ എന്‍ വിക്കും ജീവിതത്തുടര്‍ച്ചയാണ് പൂക്കള്‍. കേരള പ്രകൃതിയിലെ ഓണപ്പൂക്കളും കൊന്നപ്പൂക്കളും ഇരുവര്‍ക്കും ഏറെ പ്രിയമാണ്. ഓണം പ്രാചീനസ്ഥിതി സമത്വ സ്മൃതിയായതിനാല്‍ അത്തരമൊരു ചരിത്രാവസ്ഥയിലേക്ക് സൗന്ദര്യാത്മകമായി പുരോഗമിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ പാഥേയമാണ് തന്റെ കവിതകള്‍ എന്ന് വൈലോപ്പിള്ളി പറയുന്നു. (ഓണപ്പാട്ടുകളെന്‍ പാട്ടുകള്‍) പുരുഷായുസിന്നപ്പുറം ആളിയ ഓണത്തിന്റെ മങ്ങിയൊതുങ്ങിയ ഓര്‍മകള്‍ മനസില്‍ സൂക്ഷിക്കുന്നത് അരവയര്‍ പട്ടിണിപെട്ട പാവപ്പെട്ടവരാണ്. (വൈലോപ്പിള്ളി-ഓണപ്പാട്ടുകള്‍). ഒ എന്‍ വിയും അവരില്‍ ചരിത്ര സ്മൃതിയുടെ ദീപ്തികാണുന്നു.
'ഒരുകാലം മലയാളത്തറവാട്ടില്‍ മാലോക-
രൊരുപോലെ, യൊരുമയില്‍ വാണിരുന്നു'.
'ഉണരുമ്പോളാഗാനം, തെളിയുമാ ദീപ്തിയി-
ലുണരുന്ന ചിത്രങ്ങള്‍ കാണ്മുഞങ്ങള്‍'.
(അരിവാളും രാക്കുയിലും)
കേരളത്തിലെ കാര്‍ഷികോത്സവങ്ങളായിരുന്ന തിരുവാതിര, വിഷു, ഓണം എന്നിവയുടെ ഭൂപ്രകൃതിയെയും സംസ്‌കാരത്തെയും കാവ്യബിംബങ്ങളായി സ്വരചനകളില്‍ ഇരുവരും വാരിനിറയ്ക്കുന്നു.
ഭൗതിക ദര്‍ശനം 
ഭാരതീയ കവികളെ വ്യാമോഹിപ്പിക്കുന്നതാണ് സവര്‍ണ വര്‍ഗനിര്‍മിതികളെന്ന് കൂടി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വേദോപനിഷദ് ദര്‍ശനങ്ങള്‍. മലയാള കവിതയില്‍ അതിന്റെ സ്വാധീനവലയത്തില്‍പ്പെട്ടവര്‍ വളരെച്ചുരുക്കമാണ്. അവരില്‍ പ്രമുഖരാണ് വൈലോപ്പിള്ളിയും ഒ എന്‍ വിയും. എന്നെങ്കിലുമൊരിക്കല്‍ ഭൂമിയില്‍ അന്യന്റെ മൊഴി സംഗീതംപോലെ ആസ്വദിക്കപ്പെടുന്ന 'ഓണവ്യവസ്ഥ' സാക്ഷാത്ക്കരിക്കപ്പെടുമെന്നും മനുഷ്യവര്‍ഗത്തിന്റെ മഹാ പ്രയാണം-സൗന്ദര്യാത്മക പുരോയാനം- അങ്ങോട്ടാണെന്നും നമ്മുടെ ഈ ഓണക്കവികള്‍ വിശ്വസിക്കുന്നു. ഈശ്വരനെ ആരാധിച്ച് ഇഹലോകവാസം വെടിഞ്ഞ് പരമാത്മാവില്‍ ലയിക്കുന്ന മനുഷ്യനില്‍ ഇരുകവികളും വിശ്വസിക്കുന്നില്ല. വൈലോപ്പിള്ളി എഴുതുന്നു. ''അധമവികാരങ്ങളെ സംസ്‌കരിച്ചെടുത്ത് ഇച്ഛാനുരൂപമായ പരിണാമത്തിലൂടെ ഉത്തമ മനുഷ്യത്വത്തിലേക്ക്, അതായത് ദേവത്വത്തിലേക്ക്, യുഗയുഗാന്തരത്തിലെങ്കിലും ഉയരുവാന്‍ സാധാരണ മനുഷ്യനു സാധിക്കുമെന്നാണ് എന്റെ വിശ്വാസം. ഞാന്‍ അടക്കമുള്ള സാധാരണക്കാരനില്‍ അഥവാ 'പച്ച മനുഷ്യനി'ല്‍ ഉത്തമ പ്രവണതകളോടൊപ്പം അന്തര്‍ലീനമായിക്കിടക്കുന്ന പൈശാചികവാസനകളെ മനസിലാക്കാനും ഒരുപക്ഷേ, പൊറുക്കാനും സാധിക്കുമെന്നല്ലാതെ, ഇന്ന് അത്രയധികം വിലപ്പോകുന്ന 'മനുഷ്യത്വം' എന്നൊരദ്ഭുത പദത്തിന്റെ പേരില്‍ ആ അധമവാസനകളെ, നീതീകരിക്കുവാന്‍ എനിക്ക് സാധിക്കുകയില്ല. മനുഷ്യത്വം എന്നതിന് ഞാന്‍ കൊടുക്കുന്ന അര്‍ത്ഥം പൂര്‍ണതയിലേയ്ക്കു വളരാന്‍ വെമ്പുന്ന ദേവത്വം എന്നാണ്. (എന്റെ കവിത-വിത്തും കൈക്കോട്ടും) മനുഷ്യനെ കവിതയുടെ കേന്ദ്രമാക്കി ഉച്ചത്തില്‍ പാടുമ്പോഴും ഒ എന്‍ വിയും മനുഷ്യന്റെ അധമവാസനകളെത്തന്നെയാണ് വിമര്‍ശിക്കുന്നത്. ഭൂമിയുടെ മുലപ്പാലുണ്ടു വളര്‍ന്ന ഭൂമി പുത്രന്‍ തന്നെ മാതൃഹത്യ നടത്തുന്നു.
'പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നൂ!
വിപണികളിലവ വിറ്റു മോന്തുന്നൂ, വിടനഖര-
മഴുമുനകള്‍ കേളിതുടരുന്നു'.
(ഭൂമിയ്‌ക്കൊരു ചരമഗീതം)
മനുഷ്യന്‍ ദേവത്വത്തിലെത്തിയാലും ഓണവ്യവസ്ഥ സാക്ഷാല്‍ക്കരിച്ചാലും അവന്റെ ക്രൂരതയുടെ നഖമുനകള്‍ പിന്നെയും വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന ചിന്ത ഇരുകവികളെയും വിഷാദിപ്പിക്കുന്നു. ''ഇനി അതിവിദൂരഭാവിയില്‍ മനുഷ്യന്‍ ദേവനും ജീവിതം തന്നെ സുന്ദര കലയുമായി പരിണമിച്ചാലും ഞാനിപ്പോള്‍ ഇവിടെയിരുന്നുകാണുന്നതുപോലെ, കാക്ക ഓന്തിന്‍ കുഞ്ഞിനെ പിടിച്ചു വൃക്ഷക്കൊമ്പില്‍ തല്ലിത്തുലച്ചുമിഴുങ്ങുന്നതും, ആ വൃക്ഷക്കൊമ്പില്‍ ദംഷ്ട്രകളിറക്കി ഇത്തിള്‍ക്കണ്ണി അതിന്റെ ജീവരസം വലിച്ചുകുടിക്കുന്നതും കണ്ട് അവന്‍, എന്നേക്കാള്‍ എത്രയോ അധികം തീവ്രമായി, ദുഃഖിക്കേണ്ടിവരും. (അത്ര മഹത്തായ സ്‌നേഹവും സഹാനുഭൂതിയുമാണല്ലോ അവന്റെ ദേവത്വത്തിന്റെ രക്തമാംസങ്ങള്‍!) പക്ഷേ, ആ ദുഃഖം അവനു മികച്ച ഒരാഭരണമായിരിക്കും.'' (വൈലോപ്പിള്ളി-എന്റെ കവിതഃ. മാനവികതയുടെ ആ ദുഃഖം തലയില്‍ ചൂടിനിന്നുകൊണ്ടാണ്, വൈലോപ്പിള്ളി തന്റെ കവിതയുടെ മഹാഭാഗ്യമെന്ന് വിശേഷിപ്പിച്ച ഗ്രാമപ്രകൃതിയും ജീവജാലങ്ങളും ഭൂമിയും ചൂഷകരായ ഇത്തിള്‍ക്കണ്ണികള്‍ നശിപ്പിക്കുന്നതു കണ്ട് ഒ എന്‍ വിയും വേദനിക്കുന്നത്. ഭൂമിയ്‌ക്കൊരു ചരമഗീതത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ രചനകളിലൊക്കെ സാംസ്‌കാരിക (cultural pessimism) വിഷാദമായും (ecco pessimism) പാരിസ്ഥിതികവിഷാദമായും 'ആ ആഭരണം' കിടന്ന് തിളങ്ങുന്നുണ്ട്.
രണ്ടുകൃഷിക്കാരുടെ കൂട്ടായ്മ 
ഇത്രമേല്‍ പരസ്പര പൂരകത്വം എങ്ങനെ വന്നു? ഒ എന്‍ വി വൈലോപ്പിള്ളിയെ അനുകരിക്കുന്നതായി അദ്ദേഹത്തിന്റെ എതിര്‍വിമര്‍ശകര്‍ പോലും ആരോപണം ഉന്നയിച്ചിട്ടില്ല. കാര്‍ഷികവൃത്തിയെയും പഞ്ചഭൂതാത്മകമായ പ്രകൃതിയെയും ഭൗതികവാദപരമായി എഴുത്തിന്റെ ഈടുവെയ്പായി സ്വീകരിച്ചിട്ടുള്ള എഴുത്തുകാരിലെല്ലാം ഈയൊരു ഇഴയടുപ്പം കാണാം. കാരണം കൃഷി ഒരു ലോകഭാഷയാണ്. അതിനെ സംബന്ധിച്ച സാംസ്‌കാരിക ചിഹ്നങ്ങളും അതുപോലെതന്നെ. കാവ്യവൃത്തിയും കാര്‍ഷിക വൃത്തിയും സമാനമാണെന്ന രൂപകല്‍പന വൈലോപ്പിള്ളിയിലും ഒ എന്‍ വിയിലും കാണുന്നു. മണ്ണിലെ എഴുത്താണ് കൃഷി.
'മൂരിയെപ്പൂട്ടി, കൊഴുത്തലയാലെഴുതുന്നൂ
പാരിലെ സമൃദ്ധിതന്‍ പൊതുഭാഷയിമണ്ണില്‍'
(വൈലോപ്പിള്ളി-കയ്പപല്ലരി)
ഉര്‍വിയെ പുഷ്പിക്കുന്ന നിര്‍വൃതികരമായ സര്‍ഗവ്യാപാരമാണ്, കലയാണ് കൃഷി. ''പരിഷ്‌കാരത്തിന്റെ എന്തൊക്കെ മേലടുക്കുകള്‍ നമ്മെ പൊതിഞ്ഞാലും കൃഷി നമ്മുടെയെല്ലാം രക്തത്തിലുണ്ട്'' (കയ്പവല്ലരി). അതുകൊണ്ട് കൊഴുമുനകൊണ്ടു നിലമാകുന്ന കടലാസില്‍ കൃഷിഗീത എഴുതുന്ന കൃഷിക്കാരനും തൂലികകൊണ്ടു കടലാസില്‍ കവിത കുറിക്കുന്ന കവിയും സമാനരാണ്.
'കവിയും കര്‍ഷകനുമുഷിയുമൊരാളില്‍ താന്‍
കതിര്‍ച്ചൂടുമാക്കാഴ്ച കണ്ടുഞാനാമോദിക്കേ'
(കയ്പവല്ലരി)
ഇതില്‍ ആര്‍ക്കാണ് മഹത്വം? വൈലോപ്പിള്ളിക്ക് ഒരു സംശയവുമില്ല. പാരിന്റെ പാദം (Base) പണിയുന്ന കര്‍ഷകത്തൊഴിലാളിയാണ് യഥാര്‍ഥ മഹാകവി.
'പോകപോകെടോ നീ കവിയല്ല-
പ്രാകൃതനാണ് സാഹിത്യകാരന്‍.'
(കുടിയൊഴിക്കല്‍)
കാവ്യലോകം ഒരു കൂട്ടുകൃഷിക്കളമാണ്. ഓരോ കവിയും അവിടെ കൃഷിപ്പണി ചെയ്യുന്നു. ''കര്‍ക്കിടകത്തിന്‍ കണ്ണീര്‍ തേവിയീ ഞാനും മറ്റുള്ള കവികളും കാവ്യപ്പാടത്തു കൃഷിചെയ്‌കെ-ഉളവായിടും ധാന്യവിളവാകവേ, ധാരാമിളനാഭോഗം മഹാനദിയായ് പ്രവഹിക്കെ'' (ലെനിന്‍ എന്ന കവിത) കാര്‍ഷിക സംസ്‌കാരമുള്ള കവികളൊക്കെ ഒരേ ജനുസുകളായി നിലനില്‍ക്കുന്നു.
ഒ എന്‍ വിക്കും കാവ്യവൃത്തി കാര്‍ഷിക വൃത്തിയാണ്. സംസ്‌കാരവും ചരിത്രവുമാണ് കവിതയുടെ മണ്ണ്. ''സ്വന്തം നാടിന്റെ ചരിത്രം, സാംസ്‌കാരിക പൈതൃകം തുടങ്ങിയുള്ള നിരവധി ഘടകങ്ങള്‍ ചേര്‍ന്നതാണ് കവിതയുടെ മണ്ണ്. ജീവിതത്തോട് എന്റെ പൂര്‍വികര്‍ എങ്ങനെ പ്രതികരിച്ചു എന്നതിനെപ്പറ്റിയുള്ള അവബോധം എന്റെ കവിതയുടെ വേരോടുന്ന മണ്ണാണ്-ഈ മണ്ണില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങള്‍ ഉള്ളില്‍ക്കിടന്നു നീറുമ്പോള്‍ ഒരു ചെറിയ ചെടി അതിന്റെ പ്രതികരണം ഉയര്‍ത്തിപ്പിടിക്കുന്നതുപോലെ ഒരു പൂവുവരും. (കവിതയും വിപ്ലവകവിതയും). കവിതയില്‍ ഭാവങ്ങള്‍ നിറയുന്നത് പച്ചനെല്ലിന്‍ തയ്യില്‍ പാല്‍ക്കതിര്‍ പൊന്തുന്നതുപോലെയാണെന്ന് ഒ എന്‍ വി പറയുന്നു.
'പച്ചനെല്ലിന്‍ തയ്യില്‍ നിന്നുപാല്‍ക്കതിര്‍പോലെ, കവി
ചിത്തത്തില്‍ നിന്നവ്യക്ത മധുരമൊരാശയം
കതിര്‍നൂലുകള്‍ നൂത്തു നില്‍ക്കവേ-'
(കവിതയും സംഗീതവും)
മലയാള കവിതയുടെ ഈരടി സമ്പ്രദായത്തെയും നെണ്മണി വിത്തുമുളപ്പൊട്ടുന്നതിനോടാണ് സാദൃശ്യപ്പെടുത്തുന്നത്.
'മണ്ണില്‍ വീണു കുരുത്ത നെന്മണി വിത്തുമുളപൊട്ടി
മിന്നുമീരില വീണിടും പേലെത്രയീരടികള്‍
മണ്ണില്‍ വേര്‍പ്പു വിതച്ചവര്‍ തന്നീണമായ് വന്നൂ
അന്ന് പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം'
(മലയാളം)
കവിതയെ മാത്രമല്ല അക്ഷരങ്ങളെത്തന്നെ പ്രകൃതിയില്‍ ദര്‍ശിക്കുന്നു 'അക്ഷര'മെന്ന കവിതയില്‍. കവിതയെന്ന കാര്‍ഷിക കൂട്ടായ്മ വൈലോപ്പിള്ളിയെയും ഒ എന്‍ വിയെയും പരസ്പരം ഇഴച്ചേര്‍ക്കുന്ന സാംസ്‌കാരിക തന്തുക്കളാകുന്നു. അതുകൊണ്ടാണ് വൈലോപ്പിള്ളിക്ക് ലഭിക്കേണ്ട ജ്ഞാനപീഠ പുരസ്‌കാരം തല്‍സ്ഥാനത്ത് നിന്ന് ഒ എന്‍ വി സ്വീകരിക്കുന്നു എന്ന് നിരീക്ഷിച്ചത്.

No comments:

Post a Comment

World Famous Personalities: Will Smith

Will Smith byname of Willard Christopher Smith, Jr. Actor, musician. Born Willard Christopher Smith Jr., to mother Caroline, a school board...